Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Censor Board

ഒ​ടു​വി​ൽ അ​ത് സം​ഭ​വി​ച്ചു, ജ​ന​നാ​യ​ക​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി സെ​ൻ​സ​ർ ബോ​ർ​ഡ്  

വി​ല​ക്ക് നീ​ങ്ങി വി​ജ​യ്‌​യു​ടെ ജ​ന​നാ​യ​ക​ൻ. ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി. എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കി​യ​ത്. മൂ​ന്ന് മ​ണി​ക്കൂ​ർ മൂ​ന്ന് മി​നി​റ്റാ​ണ് സി​നി​മ​യു​ടെ ദൈ​ർ​ഘ്യം. എ​ന്നാ​ൽ ജ​ന​നാ​യ​ക​നി​ലെ ഏ​തൊ​ക്കെ സീ​ൻ ക​ട്ട് ചെ​യ്തു​വെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടി​ല്ല.

ജൂ​ലൈ അ​വ​സാ​നം ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​മ്പ​തി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തേ​ണ്ടി​യി​രു​ന്ന ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

2025 ഡി​സം​ബ​റി​ൽ സെ​ൻ​സ​റിം​ഗി​ന് സ​മ​ർ​പ്പി​ച്ച ചി​ത്രം ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സെ​ൻ​സ​ർ ബോ​ർ​ഡ് തി​രി​ച്ച​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നി​ർ​മാ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ആ​ശ്വാ​സം ല​ഭി​ച്ചി​ല്ല.

ഇ​തി​നി​ടെ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ എ​ച്ച്ഡി പ്രി​ന്‍റ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ചോ​ർ​ന്ന​ത് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഈ ​ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഫ്രീ​ലാ​ൻ​സ് എ​ഡി​റ്റ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

വി​ജ​യി​യു​ടെ അ​വ​സാ​ന ചി​ത്ര​മാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ജ​ന​നാ​യ​ക​ൻ അ​ദ്ദേ​ഹം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ശേ​ഷം റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ്.

  

Kerala

കാലം പറഞ്ഞ കഥ; കേസ് വിചാരണയെ ബാധിക്കില്ലെന്ന് സെൻസർ ബോർഡ്

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് കൂ​​​ട്ട​​​ക്കൊ​​​ല​​​യെ ആ​​​സ്പ​​​ദ​​​മാ​​​യി നി​​​ര്‍മി​​​ക്കു​​​ന്ന ‘കാ​​​ലം പ​​​റ​​​ഞ്ഞ ക​​​ഥ’ എ​​​ന്ന സി​​​നി​​​മ കേ​​​സി​​​ലെ വി​​​ചാ​​​ര​​​ണ​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍. സി​​​നി​​​മ റി​​​ലീ​​​സി​​​നെ​​​തി​​​രേ കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ അ​​​ഫാ​​​ന്‍റെ അ​​​ച്ഛ​​​ൻ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

സി​​​നി​​​മ ക​​​ണ്ടു​​​വെ​​​ന്നും വി​​​ചാ​​​ര​​​ണ​​​യെ ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല​​​ല്ല ചി​​​ത്രീ​​​ക​​​ര​​​ണ​​​മെ​​​ന്നും സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കൂ​​​ടാ​​​തെ ല​​​ഹ​​​രി​​​ക്കും ഓ​​​ൺ​​​ലൈ​​​ന്‍ ഗെ​​​യി​​​മു​​​ക​​​ള്‍ക്കും എ​​​തി​​​രേ​​​യാ​​​ണു സി​​​നി​​​മ​​​യു​​​ടെ പ്ര​​​മേ​​​യ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​ഭി​​​ഭാ​​​ഷ​​​ക​​​യു​​​ടെ വാ​​​ദം.

എ​​​ന്നാ​​​ല്‍ സി​​​നി​​​മ​​​യി​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗം മാ​​​ത്ര​​​മേ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ചു. കേ​​​സ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യി​​​ലേ​​​ക്കു മാ​​​റ്റി. അ​​​തേ​​​സ​​​മ​​​യം, സി​​​നി​​​മ​​​യു​​​ടെ നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ ഹ​​​ര്‍ജി​​​യി​​​ല്‍ എ​​​തി​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ച്ചു.

സം​​​ഭ​​​വ​​​ത്തി​​​ല്‍നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍ക്കൊ​​​ണ്ടാ​​​ണു സി​​​നി​​​മ നി​​​ര്‍മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന വാ​​​ദം നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ നി​​​ഷേ​​​ധി​​​ച്ചു.ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഫെ​​​ബ്രു​​​വ​​​രി 24 നാ​​​യി​​​രു​​​ന്നു വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് കൂ​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​ത്.

National

ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സെ​ൻ​ട്ര​ൽ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ൻ (സി​ബി​എ​ഫ്‍​സി) ന​ൽ​കി​യ അ​പ്പീ​ൽ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കേ​സ് കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. സെ​ൻ​സ​ർ ബോ​ർ​ഡ് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത്തോ​ടെ ആ​ണ് ഈ ​മാ​സം ഒ​മ്പ​തി​ന് റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന ജ​ന​നാ​യ​ക​ൻ ചി​ത്രം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

ഇ​തോ​ടെ സി​നി​മ​യു​ടെ റി​ലീ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ നി​ർ​മാ​താ​ക്ക​ൾ​ക്ക് പ്ര​തി​കൂ​ല​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ബെ​ഞ്ചി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത്. ജ​ന​നാ​യ​ക​ന്‍റെ നി​ര്‍​മ്മാ​താ​ക്ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു ജ​സ്റ്റി​സു​മാ​രാ​യ ദി​പാ​ങ്ക​ർ ദ​ത്ത, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സീ​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. 20നു​ള്ളി​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​ക്ക് സു​പ്രീം​കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് സി​നി​മ​ക്ക് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 500 കോ​ടി​യോ​ളം മു​ത​ൽ​മു​ട​ക്കി നി​ർ​മി​ച്ച ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വ​ൻ ന​ഷ്ടം നേ​രി​ടു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ നി​ർ​മ്മാ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​ന്ന് കേ​സ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.

 

 

 

 

National

ജനനായകന്‍റെ റിലീസ് വൈകുന്നു: തമിഴ് സംസ്‌കാരത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നടന്‍ വിജയ്‌യുടെ പുതിയ ചിത്രമായ ജനനായകന്‍റെ റിലീസ് വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും. തമിഴ് സിനിമയെ അടിച്ചമര്‍ത്തുന്നതിലൂടെ തമിഴ് സംസ്‌കാരത്തെയും അഭിമാനത്തെയും അപമാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രധാന ചിത്രമായ 'ജനനായകന്‍' ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയത് റിലീസിനെ ബാധിച്ചു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. 2017-ല്‍ വിജയ് ചിത്രം 'മെര്‍സലി'നെതിരെ ബിജെപി രംഗത്ത് വന്നപ്പോഴും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. തമിഴ് സിനിമയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തമിഴ് ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ് എംപിമാരായ ജ്യോതിമണി, മാണിക്കം ടാഗോര്‍ തുടങ്ങിയവരും ഇതിനെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ ഇത് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ ജനപിന്തുണ നേടുന്ന സാഹചര്യത്തിലാണ് ഈ വിവാദവും ശക്തമാകുന്നത്. തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ഈ വിഷയത്തിലാണ് വിജയ് കഴിഞ്ഞ ദിവസം ഡല്‍ഹി സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായത്.

Movies

ജ​ന​നാ​യ​ക​ന്‍: സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ക​മ​ല്‍​ഹാ​സ​ന്‍

ദ​ള​പ​തി വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്രം എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​ത്തു​ന്ന ജ​ന​നാ​യ​ക​ന്റെ സെ​ന്‍​സ​ര്‍​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം പു​തി​യ ത​ല​ത്തി​ലേ​ക്ക്. ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​നു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ വ​ലി​യ ച​ര്‍​ച്ച​ക​ളി​ലേ​ക്കാ​ണ് കോ​ളി​വു​ഡ് നീ​ങ്ങു​ന്ന​ത്.

സി​നി​മ​യി​ല്‍ വ​രു​ത്തു​ന്ന ഓ​രോ ക​ട്ടി​നും വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍ ഹാ​സ​ന്റെ ആ​വ​ശ്യം. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ സു​താ​ര്യ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ സ​ര്‍​ഗാ​ത്മ​ക​ത​യെ ത​ട​യു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

സി​നി​മ​യു​ടെ റി​ലീ​സ് നീ​ണ്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ക​മ​ല്‍ ഹാ​സ​ന്‍, ഇ​ത് ഒ​രു സി​നി​മ​യു​ടെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം സു​താ​ര്യ​മാ​യി​രി​ക്ക​ണം.

അ​ത് അ​വ്യ​ക്ത​ത​ക​ളാ​ല്‍ ത​ള​യ്ക്ക​പ്പെ​ട​രു​ത്. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ക്കു​ന്ന മാ​റ്റ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ നീ​തീ​ക​ര​ണം ന​ല്‍​ക​ണം. വ്യ​ക്ത​ത​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ല​യി​ലു​ള്ള വി​ശ്വാ​സം ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​മെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ എ​ല്ലാ​വ​രും ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​ന്നി​ക്ക​ണ​മെ​ന്നും ഗൗ​ര​വ​ക​ര​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ ചി​ത്ര​ത്തി​ന് യു/​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വാ​ദ​ത്തി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യും റി​ലീ​സ് ജ​നു​വ​രി 21-ലേ​ക്ക് നീ​ട്ടു​ക​യും ചെ​യ്തു.

വി​ജ​യ് ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലേ​ക്ക് പൂ​ര്‍​ണ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പു​ള്ള അ​വ​സാ​ന ചി​ത്ര​മാ​യ​തി​നാ​ല്‍ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ജ​ന​നാ​യ​ക​ന്‍ വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ങ്ക​ല്‍ റി​ലീ​സ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന ചി​ത്രം ത​ട​സ​പ്പെ​ട്ട​ത് ത​മി​ഴ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലും വ​ലി​യ ച​ര്‍​ച്ച​യാ​ണ്.

Latest News

Corehub Up